വിദ്യാര്‍ഥിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിപരുക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്നു യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. എസ്‌എഫ്‌ഐ സംസ്ഥാന സമിതിയുടേതാണ് നടപടി. നിരന്തരമായി കോളജില്‍ നടക്കുന്ന തെറ്റായപ്രവണതകളെ ചെറുക്കാന്‍ യൂണിറ്റ് കമ്മിറ്റിക്കു കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കൂടാതെ, വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ ആറുപേരെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്‌തു. പ്രസിഡന്റ് ശിവരഞ്‌ജിത്ത്, സെക്രട്ടറി എ.എന്‍. നസീം എന്നിവരടക്കം ആറുപേരെയാണ് പുറത്താക്കിയത്. ക്യാംപസില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇതിന് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സമിതി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്താനിടയാക്കിയ സംഘര്‍ഷം എസ്‌എഫ്‌ഐ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെ ആരെയും ഇനിയും പിടികൂടാനായിട്ടില്ല.