• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഭീകരാക്രമണമല്ല,ചൈനയെ വെട്ടിലാക്കി സാമ്ബത്തിക ഇടനാഴി ; പാക്കിസ്ഥാനില്‍ നിന്ന് പുതിയ ഭീഷണി

ഹോങ്കോങ്: ചൈന കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്ബത്തിക ഇടനാഴിയ്ക്ക് അപകട ഭീഷണി. ഭൂകമ്ബമോ സൂനാമിയോ പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ ഗദ്വാറില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

ചൈനയില്‍ നിന്നും ഏഷ്യ,ആഫ്രിക്ക വഴി യൂറോപ്പിലേക്ക് സാമ്ബത്തിക നടത്തിപ്പിനുവേണ്ടിയുള്ള പ്രധാന മാര്‍ഗമായിട്ടാണ് ഈ ഇടനാഴി മുന്‍കൈ എടുത്ത് ചൈന നിര്‍മ്മിക്കുന്നത്.

കാര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതിനാൽ വൻ മുന്നൊരുക്കങ്ങളാണു ചൈനയും പാക്കിസ്ഥാനും സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള 40 ഗവേഷകരെ ഉൾപ്പെടെ മഖ്റാൻ ട്രഞ്ചിൽ വിശദമായ പരിശോധന കഴിഞ്ഞാഴ്ച നടത്തി. ജിയോളജിക്കൽ സർവേയാണു ചൈന നടത്തിയത്. എന്നിട്ടു പോലും മേഖലയെപ്പറ്റി കാര്യമായൊന്നും മനസ്സിലാക്കാനായില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു

കാര്യമായ തകരാറൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു ചൈന വ്യക്തമാക്കുമ്പോഴും ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നതു വ്യക്തം. പുരാതന കാലത്ത് ചൈനയില്‍നിന്ന് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു കിടന്നിരുന്ന വ്യാപാര ഇടനാഴിയെ പുനഃസൃഷ്ടിക്കുക എന്ന ചൈനയുടെ സ്വപ്നമാണു ഭൂകമ്പ–സൂനാമി ഭീഷണിക്കു മുന്നിൽ ചോദ്യചിഹ്നമാകുന്നത്. ഇന്ത്യക്കെതിരെ തന്ത്രപ്രധാന നീക്കങ്ങൾ നടത്താൻ ഗ്വാദർ തുറമുഖം വഴി സാധിക്കുമെന്ന ആഗ്രഹത്തിനും ഭൂകമ്പഭീഷണി വിലങ്ങുതടിയാകും.

6200 കോടി ഡോളറാണു പദ്ധതിക്കായി ചൈന ചെലവിടുന്നത്. ഇപ്പോള്‍ ഭൂമിശാസ്ത്രപരമായും ഗദ്വാര്‍ ഇടനാഴിക്ക് ഏറെ ഭീഷണി വര്‍ധിച്ചത് പാക്കിസ്ഥാനെയും ചൈനയേയും ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Top