• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശസ്ത്രക്രിയ നടത്തിയത് എട്ടാം ക്ലാസ് യോഗ്യതയുള്ളയാള്‍; ഞെട്ടിക്കുന്ന സംഭവം യുപിയില്‍

ലക്‌നൗ > യുപിയില്‍ എട്ടാംക്ലാസ് യോഗ്യത മാത്രമുള്ള വ്യക്തി ശസ്‌ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ട്. ഷാമിലിയിലുള്ള ആര്യന്‍ ആശുപത്രിയിലാണ് ഉടമയായ നര്‍ദേവ് സിംഗ് ശസ്‌ത്രക്രിയ നടത്തിയത്. ഇയാള്‍ ശസ്ത്രക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. നഴ്‌സ് രോഗിക്ക് അനസ്‌തേഷ്യ നല്‍കിയ ശേഷം നര്‍ദേവ് ശസ്ത്രക്രിയ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

ആശുപത്രി പൂട്ടി സീല്‍ ചെയ്തതായി ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിനുമുമ്ബും ആശുപത്രിക്കുനേരെ നിരവധി വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ അതെല്ലാ അധികൃതര്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ ഉള്ള കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

Top