തീവ്രവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് യുഎസ്.
ഇനിയും ഇന്ത്യയ്‌ക്കെതിരെ ഒരു ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും യുഎസ് പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കി. സ്വന്തം മണ്ണില്‍ വേരോട്ടമുളള ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണു ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
'തീവ്രവാദത്തിനെതിരെയുള്ള നടപടികളില്‍ പാക്കിസ്ഥാനു കാര്യമായ വീഴ്‌ചയുണ്ടാകുകയും ഇനിയും ഭീകരാക്രമണങ്ങള്‍ സംഭവിക്കുകയും ചെയ്‌താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇരുരാജ്യങ്ങളെയും അത് അപകടകരമായി ബാധിക്കുകയും ചെയ്യും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ പ്രാരംഭ നടപടികള്‍ പാക്കിസ്ഥാന്‍ തുടങ്ങിയതു വാസ്‌തവമാണ്. എന്നാല്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ അത് അപര്യാപ്‌തമായിരുന്നു� യുഎസ് ഉേദ്യാഗസ്ഥന്‍ വ്യക്തമാക്കി.
ചില തീവ്രവാദസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചില പ്രധാന നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. ജയ്‌ഷെ മുഹമ്മദിന്റെ ചില കേന്ദ്രങ്ങളുടെ നിയന്ത്രണം പാക്കിസ്ഥാന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. സമ്മര്‍ദം അവസാനിക്കുമ്പോള്‍ പിടിയിലായ ഭീകരരെ വിട്ടയക്കുന്നതാണ് പാക്കിസ്ഥാന്റെ ചരിത്രം. പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്ന തീവ്രവാദി നേതാക്കള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നതും റാലികള്‍ നടത്തുന്നതും നാം കണ്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്നു ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.