അമേരിക്കയില്‍ വിസയ്‌ക്ക് വേണ്ടി വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. അമേരിക്കന്‍ പൗരന്‍മാരെ വിവാഹം കഴിച്ചാല്‍ രാജ്യത്ത് പൗരത്വം ലഭിക്കുമെന്നതിനാല്‍ ഇതിനുവേണ്ടിയാണ് പ്രധാനമായും റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ത്യക്കാരായിരുന്നു പ്രധാനമായും റാക്കറ്റിന്റെ ഗുണഭോക്താക്കള്‍. ഫ്‌ളോറിഡയിലെ പനാമ സിറ്റിയില്‍ താമസിക്കുന്ന രവി ബാബുവാണ് (47)കേസിലെ പ്രധാന പ്രതി. കേസില്‍ കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചുവരികയാണ്. മെയ് 22 ന് കോടതി ശിക്ഷ വിധിക്കും. സംഭവത്തില്‍ രവി ബാബുവിന്റെ സഹായിയായി പ്രവര്‍ത്തിച്ച ക്രിസ്റ്റല്‍ ക്ലൗഡിന് കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചു.
ഫെബ്രുവരി 2017 മുതല്‍ ഓഗസ്റ്റ് 2018 വരെ രവി ബാബു വ്യാജ വിവാഹത്തിലൂടെ നിരവധി പേര്‍ക്ക് പൗരത്വം സമ്പാദിച്ച് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ അലബാമയില്‍ മാത്രം 80 പേര്‍ പൗരത്വം നേടിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.