• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫ്ലോറിഡയിൽ സ്കൂളില്‍ വെടിവെപ്പ്; കുട്ടികളടക്കം 17 മരണം, വെടിയുതിര്‍ത്തത് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി

പാര്‍ക്ക്ലാന്‍ഡ്: യുഎസിലെ ഫ്ലോറിഡയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ഇതേ സ്കൂളിൽനിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് ക്രൂസ് (19) ആണ് അക്രമിയെന്നാണു വിവരം. ഇയാളെ പിടികൂടിയിട്ടുണ്ട്. സ്കൂളിനു പുറത്തുനിന്നു വെടിയുതിർത്തശേഷമാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. 2012ൽ കണക്ടിക്കട്ട് സ്കൂളിലെ വെടിവയ്പ്പിൽ 20 കുട്ടികൾ മരിച്ചതിനുശേഷമുള്ള ഏറ്റവും ദാരുണമായ സംഭവമാണിത്.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിതറിയോടി. 12 പേര്‍ സ്കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്കൂളിന് പുറത്തെ് വെച്ച്‌ മൂന്നുപേരെ വെടിവെച്ച ശേഷം സ്കൂല്‍നുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്കൂളുകളില്‍ നടക്കുന്ന 18 ാമത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Top