പരസ്‌പരം രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്താന്‍ അനുവദിച്ച് അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ജര്‍മനി, ബ്രിട്ടന്‍ എന്നിവരുമായും സമാന ധാരണ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ ഫ്രാന്‍സിലേക്കും യുഎസിലേക്കും സര്‍വീസ് നടത്തും.
അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ജൂലൈ 17 മുതല്‍ 31 വരെ ഇന്ത്യക്കും അമേരിക്കയ്‌ക്കുമിടയില്‍ 18 വിമാനസര്‍വീസുകള്‍ നടത്തും. എയര്‍ ഫ്രാന്‍സ് ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 1 വരെ ഡല്‍ഹി, മുംബൈ, ബെംഗളൂരു, പാരിസ് എന്നിവിടങ്ങളിലേക്ക് 28 സര്‍വീസുകളാണു നടത്തുന്നത്.
ഹര്‍ദീപ് സിങ് പുരി യുണൈറ്റഡ് എയര്‍ലൈന്‍സ് ഡല്‍ഹി-നെവാര്‍ക്ക് പ്രതിദിന സര്‍വീസും ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ ആഴ്‌ചയില്‍ മൂന്നു ദിവസവുമാണു സര്‍വീസ് നടത്തുകയെന്ന് മന്ത്രി പുരി പറഞ്ഞു. ബ്രിട്ടനുമായി അടുത്തു തന്നെ ധാരണയിലെത്തും. ദിവസവും രണ്ട് ഡല്‍ഹി-ലണ്ടന്‍ സര്‍വീസുകളുണ്ടാകും. ജര്‍മനിയില്‍നിന്ന് സമാന അപേക്ഷ ലഭിച്ചുവെന്നും ലുഫ്‌താന്‍സയുമായി ഏകദേശ ധാരണയിലെത്തിയെന്നും മന്ത്രി പറഞ്ഞു.