ന്യൂയോര്‍ക്ക്: ഏഴാം യുഎസ് ഓപ്പണ്‍ കപ്പ് ലക്ഷ്യമിട്ട് ഫൈനലില്‍ ഇറങ്ങിയ സെറീന വില്ലയംസിനെ അട്ടിമറിച്ച് നവോമി ഒസാകയ്ക്ക് വിജയം. തന്റെ കന്നി ഗ്രാന്റ് സ്ലാം ഫൈനല്‍ കളിച്ച ജപ്പാന്‍ താരമായ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീനയെ കീഴടക്കിയത്. സ്‌കോര്‍ 6-2, 6-4. ഇതോടെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമെന്ന നേട്ടവും ഒസാക്ക സ്വന്തമാക്കി.
ഇതേസമയം കടുത്ത വാദപ്രതിവാദങ്ങള്‍ക്കുമുള്ള വേദിയായും ഫൈനല്‍ മാറിയിരുന്നു. ചെയര്‍ അമ്ബയറായ കാര്‍ലോസ് റാമോസുമായി നിരവധി തവണ തര്‍ക്കത്തിലേര്‍പ്പെട്ട സെറീന നിവധി തവണ പെനാലറ്റികള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് റാക്കറ്റ് വലിച്ചെറിഞ്ഞ് അമ്ബയറെ 'കള്ളന്‍' എന്നു വിളിച്ചതും താരത്തിനു വിനയായി.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന സമ്മാദാന ചടങ്ങില്‍ 'ഒസാക്ക ചാമ്ബ്യന്‍', 'സെറീന റണ്ണറപ്പ്' എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ച. നമ്മള്‍ ഇരുവരും പരസ്പരം പിന്തുണ നല്‍കാനാണ് ഇവിടെ എത്തിയതെന്നും ഇത് ഏറ്റവും നല്ല സമയമായി ആഘോഷിക്കാമെന്നും ഒസാക്കയെ ചേര്‍ത്തു പിടിച്ച് സെറീന പറഞ്ഞു.
അമ്മയായതിനാല്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ ഏഴാം യുഎസ് ഓപ്പണ്‍ കപ്പ് ലക്ഷ്യമിട്ട് ഇറങ്ങിയ സെറീനയുടെ മോഹങ്ങളാണ് ഒസാക്ക തകര്‍ത്തത്. സെറീന കന്നി ഗ്രാന്‍സ്ലാം 1999ല്‍ നേടുമ്ബോള്‍ ഒകാസയ്ക്ക് ഒരു വയസ് മാതമായിരുന്നു പ്രായം. ഇത്തവണ കിരീടം നേടിയിരുന്നെങ്കില്‍ 24 ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്കാരി മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ റിക്കാര്‍ഡിനൊപ്പം എത്താന്‍ സെറീനയ്ക്ക് സാധിക്കുമായിരുന്നു.