വാഷിങ്ടന്‍: ഇന്ത്യയുമായുള്ള വിദേശകാര്യ-പ്രതിരോധ ചര്‍ച്ചയില്‍ നിന്നു പിന്‍മാറിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഈ ആഴ്ച ഉത്തരകൊറിയയിലേക്ക്.
ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് യാത്ര. തീര്‍ത്തും ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള ചര്‍ച്ച മാറ്റിവച്ചതെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചര്‍ച്ച മാറ്റിവയ്ക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും വൈകാതെ തന്നെ ഇത് ലോകത്തിന് വ്യക്തമാകുമെന്നും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി അറിയിക്കുകയും ചെയ്തു.