വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം. കാലിഫോര്‍ണിയയിലെ ഡിയാബ്ലോയിലാണ് റിക്ടര്‍ സ്കെയിലില്‍ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അടുത്തടുത്ത സമയങ്ങളില്‍ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. എന്നാല്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കലിഫോര്‍ണിയ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
30 മണിക്കൂറിനിടെ ആറ് തവണ ഈസ്റ്റ് ബേയില്‍ ഭൂമി കുലുങ്ങിയെന്ന് അമേരിക്കന്‍ ഭൂകമ്ബ പഠന കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാകാം ഇന്നത്തെ ഭൂചലനമെന്ന് ഭൂകമ്ബ പഠന കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈസ്റ്റ് ബേയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.