ന്യൂഡൽഹി∙ രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണു കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണു മുരളീധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.
രണ്ടുവര്‍ഷം മുമ്ബുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടയ്ക്കുന്ന കാര്യവും മറ്റ് വസ്തുതകളും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. 2004-2005 സാമ്ബത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇല്ലെന്നാണ് കാണിച്ചിരിക്കുന്നത്.
ഇക്കാര്യംകൊണ്ടുതന്നെ മുരളീധരന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളാം. അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് ഗുരുതരമായ തെറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച പത്രികയുമായുള്ള വൈരുദ്ധ്യം പ്രഥമദൃഷ്ട്യാതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പത്രിക തള്ളാന്‍ മതിയായ കാരണമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികളിലേക്ക് കടന്നാല്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുകയും ബിജെപിക്ക് മത്സരത്തില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്യേണ്ടിവരും. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്യസഭയിലെത്തും. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കാനിരുന്നത്. മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സീറ്റില്‍ ബിജെപ്പിക്കായി മത്സരിക്കുന്ന നാരായണ്‍ റാണെ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് കാലുമാറിയ വ്യക്തിയാണെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇത് മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാകും.