ശബരിമല: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയെ തിരഞ്ഞെടുത്തു. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്ബൂതിരി. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന് നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കുശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.