ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നു. ഇതുവരെ കുത്തിവച്ച വാക്‌സീന്റെ 95 ശതമാനത്തിലധികവും സൗജന്യമായി നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ പൂര്‍ണമായും സൗജന്യമായിരുന്നു വാക്‌സീന്‍ വിതരണം. കഴിഞ്ഞദിവസം 60നു മുകളിലുള്ളവര്‍ക്കും 45-59 പ്രായക്കാരില്‍ മറ്റു ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കുന്ന രണ്ടാം ഘട്ടത്തിനു തുടക്കമിട്ടു. ഇതിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയുള്ള വാക്‌സീന്‍ വിതരണം പൂര്‍ണമായും സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്‌സീന്‍ ഡോസ് ഒന്നിനു പരമാവധി 250 രൂപയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്‌തു.
ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വില കൂടിയ വാക്‌സീന്‍ ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിച്ച വാക്‌സീനാണ്. ഒറ്റ ഡോസിന് 2200 രൂപയാണ് വില. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന് 1400 രൂപയും മൊഡേണ വാക്‌സീന് 1300 രൂപയുമാണ് വില. ഇന്ത്യയിലും വൈകാതെ ലഭ്യമാകുന്ന പ്രതീക്ഷിക്കപ്പെടുന്ന റഷ്യയുടെ സ്‌പുട്‌നിക് വാക്‌സീന് 730 രൂപ വരെയാകും വില. ഇന്ത്യയില്‍ ഉപയോഗിക്കുന്ന, കോവിഷീല്‍ഡിന് രാജ്യാന്തര വിപണിയില്‍ പല വിലയാണ്. സൗദി അറേബ്യയിലും ദക്ഷിണാഫ്രിക്കയിലും 390 രൂപയ്‌ക്ക് കോവിഷീല്‍ഡ് ലഭ്യമാകുമ്പോള്‍ ബ്രസീലില്‍ 370 രൂപ നല്‍കണം.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന 2 വാക്‌സീനുകളും (കോവിഷീല്‍ഡ്, കോവാക്‌സീന്‍) 250 രൂപയില്‍ കൂടരുതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും ഫണ്ടിങ് തുടക്കത്തില്‍ കമ്പനികള്‍ക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. വാക്‌സീന്‍ സ്വീകാര്യത ഉറപ്പിക്കുന്ന മുറയ്‌ക്കു കമ്പനികള്‍ക്കു സ്വീകാര്യമായ വില അനുവദിക്കുമെന്ന സൂചന സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്.
കുത്തിവയ്‌ക്കുന്ന ഓരോ ഡോസ് വാക്‌സീനിലും 150 രൂപ കമ്പനികള്‍ക്കും 100 രൂപ വാക്‌സീന്‍ നല്‍കുന്ന ആശുപത്രിക്കുള്ള സര്‍വീസ് ചാര്‍ജുമാണ്. ആകെ വില 250 രൂപയാക്കി നിശ്ചയിച്ചതില്‍ വാക്‌സീന്‍ കമ്പനികള്‍ക്കും നിസ്സാര ലാഭത്തിനു കുത്തിവയ്‌പു നല്‍കേണ്ടി വരുന്നതില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുവിഭാഗത്തിനും അതൃപ്‌തിയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.