• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

100 ദശലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സീന്‍ ഇന്ത്യയ്‌ക്കു വില്‍ക്കുമെന്ന്‌ റഷ്യ

തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്‌ വാക്‌സീന്‍ സ്‌പുട്‌നിക്‌ 5ന്റെ 100 ദശലക്ഷം ഡോസ്‌ ഇന്ത്യയ്‌ക്കു വില്‍ക്കുമെന്നു റഷ്യ. ഇന്ത്യയിലെ ഡോ. റെഡ്ഡീസ്‌ ലാബറട്ടറീസ്‌ ആണു വാക്‌സീന്‍ വിതരണം നടത്തുക. ഇന്ത്യയില്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ വാക്‌സീന്‍ പരീക്ഷണവും വിതരണവും തുടങ്ങുമെന്നു റഷ്യ അറിയിച്ചതായി രാജ്യാന്തര വാര്‍ത്താഏജന്‍സി റോയിറ്റേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കസഖ്‌സ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായും വാക്‌സീന്‍ വിതരണത്തിനു റഷ്യന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ (ആര്‍ഡിഐഎഫ്‌) കരാറായിട്ടുണ്ട്‌. ലോകത്തെ ആദ്യത്തെ കോവിഡ്‌ വാക്‌സീന്‍ എന്ന അവകാശവാദവുമായി എത്തിയ സ്‌പുട്‌നിക്‌ 5ന്റെ നിര്‍മാണത്തില്‍ നേരത്തെ തന്നെ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരുന്നു.

സ്‌പുട്‌നിക്‌ 5 വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്നു റഷ്യ അഭിപ്രായപ്പെട്ടു. മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ്‌ സ്‌പുട്‌നിക്‌ 5 വികസിപ്പിച്ചത്‌. റഷ്യക്ക്‌ പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്‌സീന്‍ പരീക്ഷണം നടത്തുമെന്നു റിപ്പോര്‍ട്ടുണ്ട്‌.

Top