തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിര്യാണത്തില്‍ ആദരസൂചകമായി സംസ്ഥാനങ്ങളിലും ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണമുണ്ടാകും. ഇതുസംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കൈമാറി. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് ദു:ഖാചരണം. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്റെ ഔദ്യോഗികമായ ആഘോഷ പരിപാടികളുമുണ്ടാവില്ല.