• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

'വള വള': വേറിട്ട പേരുമായി ഒരു മഖ്‌ബൂല്‍ മന്‍സൂര്‍ ചിത്രം

ഗായകനും ഗാനരചയിതാവുമായ മഖ്‌ബൂല്‍ മന്‍സൂര്‍ സംവിധായകനാകുന്നു. 'വള വള' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിനാണ്‌ പ്രഖ്യാപിച്ചത്‌. പേരു പോലെ തന്നെ വ്യത്യസ്‌തമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന്‌ അണിയറക്കാര്‍ പറയുന്നു.

എന്ന്‌ നിന്റെ മൊയ്‌തീന്‍ എന്ന ചിത്രത്തിലെ 'മുക്കത്തെ പെണ്ണേ..' എന്ന ഗാനത്തിലൂടെയാണ്‌ മഖ്‌ബൂല്‍ ശ്രദ്ധ നേടുന്നത്‌. ഗാനം രചിച്ചതും ആലപിച്ചതും മഖ്‌ബൂല്‍ തന്നെ. ഇതുകൂടാതെ ലോര്‍ഡ്‌ ലിവിങ്‌സ്റ്റണ്‍ ഏഴായിരം കണ്ടി, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്കായും ഇദ്ദേഹം പാട്ടെഴുതിയതിട്ടുണ്ട്‌. ജംമ്‌നാ പ്യാരി, സലാല മൊബൈല്‍സ്‌ തുടങ്ങിയ ചിത്രങ്ങളില്‍ ഗായകനുമായി.

മഖ്‌ബൂലിന്റെ ആദ്യ സംവിധാന സംരംഭമായ 'വള വള'യുടെ ചിത്രീകരണം ഈ മാസം 20ന്‌ കൊച്ചിയില്‍ ആരംഭിക്കും. സാം ജോസ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നൈബര്‍ഹുഡ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌.

Top