ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ പാര്‍ട്ടിയെ നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്്്.
അടുത്ത വര്‍ഷം ജനുവരിയിലാണ് രാജസ്ഥാന് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. രാജസ്ഥാന് മുമ്ബ് മധ്യപ്രദേശ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇൗ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും മോദി തന്നെ 2019ലും പ്രധാനമന്ത്രിയായി തുടരുമെന്നും അമിത് ഷാ പറഞ്ഞു.
രാജസ്ഥാനാല്‍ ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം തെരഞ്ഞെടുപ്പില്‍ ലഭിക്കും. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 25 സീറ്റുകള്‍ നേടുമെന്നും വസുന്ധര രാജെ വ്യക്തമാക്കി.