വിനീഷ് ആരാധ്യ ആര്‍എംസിസി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കഥ, തിരക്കഥ, സംവിധാനം നിവ്വഹിക്കുന്ന പത്മവ്യൂഹത്തിലെ അഭിമന്യു തിയേറ്ററുകളിലേക്ക്. കൊച്ചി മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട അഭിമന്യൂ എന്ന വിദ്യാര്‍ഥിയുടെ ജീവിത കഥയെ ആസ്‌പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള വാട്‌സപ്പ് കൂട്ടായ്‌മയായ റെഡ് മലബാര്‍ കോമ്രേഡ് സെല്‍ഗ്രൂപ്പാണു സിനിമ നിര്‍മ്മിക്കുന്നത്. ഒരു വാട്‌സപ്പ് കൂട്ടായ്‌മ നിര്‍മ്മിക്കുന്ന സിനിമ എന്നതും ഇതിന്റെ പ്രത്യേകതയാണ്. എറണാകുളം, കോഴിക്കോട്, വട്ടവട എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
വട്ടവടയില്‍ അഭിമന്യൂവിന്റെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം നടന്നത്. സിനിമയില്‍ അഭിമന്യൂവിന്റെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുമ്പോള്‍ അമ്മയായി ജെ ശൈലജയും അഭിമന്യൂവായി ആകാശ് ആര്യനും സഹോദരനായി വിമലും സഹോദരിയായ് സംഘമിത്രയുമാണ് വേഷമിട്ടത്. അനൂപ് ചന്ദ്രന്‍, മോഹന്‍ അയൂര്‍,നൗഷാദ് ഇബ്രാഹിം,സ്വരൂപ്,നാസര്‍ ചെമ്മാട്,മണിദാസ്,മഹേഷ് ,ഷൈജു തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു
അഭിമന്യുവിന്റെ അധ്യാപികമാരായ് സോനാ നായരും ഡോ.നിഖിലയും 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവന്ന ഭാഗ്യശ്രീയും വേഷമിടുന്നു. അഭിമന്യൂവിന്റെ കൂട്ടുകാരായ് അമല്‍ ആനന്ദ്, ആദിത്യന്‍ തിരുമന,ആനന്ദ്, ശ്രുതി, സ്‌നേഹ കുമാര്‍, ശ്രുതി വൈശാഖ്,ഒലീന ജയന്‍,മാസ്റ്റര്‍ സൂര്യകിരണ്‍, മാസ്റ്റര്‍ വിഷ്‌ണുദത്ത് എന്നിവരാണ് അഭിനയിക്കുന്നത്. സൈമണ്‍ ബ്രിട്ടോയും കുടുംബവും സിനിമയില്‍ ഉണ്ട് എന്നതും മറ്റൊരു പ്രത്യേകത.
കാമറ: ഷാജി ജേക്കബ്, ചീഫ് അസോസിയേറ്റ് സന്ദീപ് അജിത്ത് കുമാര്‍, ഗാനങ്ങള്‍ അജയ് ഗോപാല്‍,രമേശ് കാവില്‍,സി പി അബൂബക്കര്‍
സംഗീതം അജയ് ഗോപാല്‍ പാടിയത്: കെ എസ് ചിത്ര,മുരുകന്‍ കാട്ടാക്കട,അന്‍വര്‍ സാദത്ത്,അജയ് ഗോപല്‍,ബാനുപ്രകാശ്