സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമാകാതിരുന്ന പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണയായി. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും എറണാകുളത്ത് മുന്‍ എംപി പി.രാജീവും മത്സരിക്കും. ചാലക്കുടിയില്‍ സിറ്റിങ് എംപി ഇന്നസെന്റ് തന്നെയാണ് മത്സരിക്കുക.
അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബ് വന്ന കോട്ടയം മണ്ഡലത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ല. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പേരും സജീവപരിഗണനയിലുണ്ട്. പി.ജെ ജോസഫ് എല്ഡിഎഫിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം മണ്ഡലം വിട്ടുകൊടുക്കാനും ആലോചനയുണ്ട്.
സിറ്റിങ് എംപിമാരില്‍ ആറു പേരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. പൊന്നാനി മണ്ഡലത്തില്‍ തവനൂര്‍ എംഎല്‍എ വി. അബ്ദുറഹിമാനാകും സ്ഥാനാര്‍ഥി. കോഴിക്കോട് എ. പ്രദീപ്കുമാറിന്റെ കാര്യത്തിലും വടകരയില്‍ മുഹമ്മദ് റിയാസിന്റെ കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല.
കൊല്ലം. കാസര്‍കോട് മണ്ഡലങ്ങളില്‍ കെ. എന്‍. ബോലഗോപാല്‍, കെ.പി സതീശ്ചന്ദ്രന്‍ എന്നിവര്‍ തന്നെ മത്സരിക്കും. പുറത്തു വന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകളിലും മാറ്റമില്ല.