കാസര്‍കോട്: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഏപ്രില്‍ 29 ന് കാസര്‍കോട് ജില്ലയിലെത്തും. രാവിലെ 10.20 ന് മംഗളൂരുവില്‍ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പെരിയ കേന്ദ്രസര്‍വ്വകലാശാല ഹെലിപാഡിലെത്തി 11 മണിക്ക് സര്‍വ്വകലാശാലയിലെ പുതിയ ക്യാമ്ബസ് ഉദ്ഘാടനം ചെയ്യും. 12.30 ന് അദ്ദേഹം തിരികെ മംഗളൂരുവിലേക്ക് പോകും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്ബറില്‍ യോഗം ചേര്‍ന്നു. ഒരുക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പ് മേധാവികളോട് ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, എഎസ്പി വിശ്വനാഥന്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, കേന്ദ്രസര്‍വ്വകലാശാല പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.