• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെസി വേണുഗോപാല്‍ പറഞ്ഞത്‌ ആലപ്പുഴയില്‍ മല്‍സരിക്കില്ലെന്നുമാത്രം: മുല്ലപ്പള്ളി

കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സി.വേണുഗോപാല്‍ മറ്റൊരു സീറ്റില്‍ മല്‍സരിക്കുമെന്ന സൂചനയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍ മല്‍സരിക്കാനില്ലെന്നാണു വേണുഗോപാല്‍ പറഞ്ഞത്‌. മുല്ലപ്പള്ളി പറഞ്ഞു.


അതേസമയം, താന്‍ ലോക്‌സഭയിലേക്കു മല്‍സരിക്കാനില്ലെന്ന നിലപാട്‌ മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ കെപിസിസി പ്രസിഡന്‍റായതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന്‌ നേരത്തെ വേണുഗോപാല്‍ പറഞ്ഞിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളിലെയും സീറ്റ്‌ നിര്‍ണയം അടക്കം സുപ്രധാന ചുമതലകള്‍ പാര്‍ട്ടിയിലുണ്ട്‌. ഡല്‍ഹിയിലിരുന്ന്‌ ആലപ്പുഴയില്‍ മല്‍സരിക്കുന്നതു ജനങ്ങളോടുള്ള നീതികേടാണ്‌.

ചുമതലകള്‍ നല്‍കിയത്‌ രാഹുല്‍ ഗാന്ധിയാണെന്നും അതുകൊണ്ട്‌ താന്‍ മല്‍സരിക്കേണ്ടതില്ലെന്ന കാര്യം അദ്ദേഹത്തിനു ബോധ്യമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്‌ സാധ്യതയില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷ. കെ.എം.മാണി, പി.ജെ.ജോസഫ്‌, ജോസ്‌ കെ.മാണി എന്നിവരുമായി സംസാരിച്ചു. മറ്റ്‌ ഘടകകക്ഷി നേതാക്കളും പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top