കൊച്ചി: ( 27.06.2018) താരസംഘടനയായ 'അമ്മ' യില്‍ നിന്ന് ഭാവന അടക്കമുള്ള പ്രമുഖ നടിമാര്‍ രാജിവച്ചതിന് പിന്നാലെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി സംവിധായിക വിധു വിന്‍സെന്റ് രംഗത്ത്.
ഡബ്ളിയു.സി.സിയിലെ എല്ലാ അംഗങ്ങളും രാജിവയ്ക്കേണ്ടതില്ലെന്ന് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. രാജിവയ്ക്കാത്ത അംഗങ്ങള്‍ 'അമ്മ'യില്‍ നിന്നുകൊണ്ട് തന്നെ ആശയപോരാട്ടം തുടരുമെന്നും വിധു വ്യക്തമാക്കി. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. വിദേശത്തുപോയ മഞ്ജു അതിനുമുമ്ബ് അക്രമിക്കപ്പെട്ട നടിയുമായും കൂട്ടുകാരുമായും സംസാരിച്ചിരുന്നു.
ഭാവനയെ കൂടാതെ റിമ കല്ലിംഗല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് 'അമ്മ'യില്‍ നിന്ന് രാജിവച്ചത്.