കോട്ടയം: (. 19.10.2018) നവരാത്രിയുടെ പുണ്യം പേറി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പനച്ചിക്കാട് ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങളാണ് എഴുത്തിനിരിക്കുന്നത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെയുള്ളിടത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
തിരൂര്‍ തുഞ്ചന്‍പറമ്ബില്‍ രാവിലെ അഞ്ചുമണിയോടെ വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലുമായാണ് എഴുത്തിനിരുത്ത് പുരോഗമിക്കുന്നത്.
ആലങ്കോട് ലീലാകൃഷ്ണന്‍, കെ പി രാമനുണ്ണി തുടങ്ങിയവര്‍ എന്നിവര്‍ കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു. രാവിലെ എട്ടുമണിയോടെ എം ടി വാസുദേവന്‍ നായരും കുഞ്ഞുങ്ങളെ തുഞ്ചന്‍പറമ്ബിലത്തി കുട്ടികളെ എഴുത്തിനിരുത്തി. ഒമ്ബതുമണിയുടെ കവികളുടെ വിദ്യാരംഭവും നടക്കും.
നിരവധി കുട്ടികളാണ് തുഞ്ചന്‍പറമ്ബില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയിട്ടുള്ളത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. രാവിലെ നാലുമണി മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു.