വിനായകന്‍ നായകനായ തൊട്ടപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങി ഒരാഴ്‌ച പിന്നിടുമ്പോഴേക്കും ചിത്രം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ എത്തുന്നു. ചിത്രം തമിഴില്‍ ഒരുക്കും എന്നാണ് പുതിയ വാര്‍ത്ത. സൂപ്പര്‍ താരമായിരിക്കും വിനായകന്റെ കഥാപാത്രം അവതരിപ്പിക്കുക എന്നും സൂചനയുണ്ട്.
മേയ്‌ക്കിങിലെ വ്യത്യസ്‌തതയും വേറിട്ട കഥാപശ്ചാത്തലവുമാണ് തൊട്ടപ്പനെ വ്യത്യസ്‌തമാക്കുന്നത്. കിസ്‌മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്‌ത ചിത്രമാണ് തൊട്ടപ്പന്‍. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രം ഇനി തമിഴ് സംസാരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. തമിഴിലെ ഒരു സൂപ്പര്‍താരം ആകും വിനായകന്റെ കഥാപാത്രം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാണ് ആ സൂപ്പര്‍താരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ചിത്രം തമിഴിലേക്ക് മൊഴിമാറ്റുന്ന വാര്‍ത്ത വളരെ ആശ്ചര്യത്തോടെയാണ് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരിക്കുന്നത്. പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം.
കൊച്ചിയിലെ ഒരു ഉള്‍നാടന്‍ തുരുത്തില്‍ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഇത്താക്ക് എന്ന വിനായകന്‍ സാറാ എന്ന പെണ്‍കുട്ടിയുടെ തല തൊട്ടപ്പന്‍ ആകുന്നതില്‍ തുടങ്ങുന്ന കഥ അവര്‍ തമ്മിലുള്ള വൈകാരിക സ്‌നേഹ ബന്ധവുമാണ് ചിത്രം പറയുന്നത്.