ലണ്ടന്‍: ആദ്യ രണ്ടുമത്സരങ്ങളിലേറ്റ പരാജയത്തിന് പകരമായി മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 203 റണ്‍സിനായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്നത്. പരമ്ബരയിലെ നിര്‍ണ്ണായകമായ ഈ വിജയം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനാണ് ടീം നായകന്‍ വിരാട് കോഹ്ലി സമര്‍പ്പിച്ചിരിക്കുന്നത്.
കേരളത്തിലെ കാര്യങ്ങള്‍ ദയനീയമാണ്. കേരളത്തില്‍ വീടുകളിലേക്ക് മടങ്ങുന്ന പ്രളയബാധിതര്‍ക്കാണ് ഈ വിജയം സമര്‍പ്പിക്കുന്നതെന്ന്. രാജ്യത്തിന്റെ ക്രിക്കറ്റ് ടീം എന്ന നിലയില്‍ ഞങ്ങല്‍ ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യമാണിതെന്ന് മത്സരശേഷം വിരാട് കോഹ്ലി ഇംഗ്ലണ്ടില്‍ പറഞ്ഞു.
നേരത്തെ കേരളത്തിന് വേണ്ടി ട്വിറ്ററിലൂടെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രംഗത്തെത്തിയിരുന്നു.കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതമായിരിക്കണമെന്നും എത്രയും പെട്ടെന്ന് സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓഗസ്റ്റ് 17 ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് പിന്തുണയുമായി എത്തിയ സൈന്യത്തിനും എന്‍ഡിആര്‍എഫിനും അതേ പോസ്റ്റില്‍ അദ്ദേഹം നന്ദിപറയുകയും ചെയ്തിട്ടുണ്ട്.
Everyone in Kerala, please be safe and stay indoors as much as you can. Hope the situation recovers soon. Also, thanking the Indian army and NDRF for their incredible support in this critical condition. Stay strong and stay safe.