ഫിലഡൽഫിയ: എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റർ ദേശീയതലത്തിൽ സംഘടിപ്പിച്ച ആറാമത് കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫിലഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ടീം ചാന്പ്യന്മാരായി. ആതിഥേയരായ ഫിലഡൽഫിയ സീറോമലബാർ ടീം റണ്ണർ അപ്പും.
നവംബർ 24 ശനിയാഴ്ച 8 മുതൽ വൈകിട്ട് 5 വരെ ഫിലഡൽഫിയാ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടിലായിരുന്നു മൽസരങ്ങൾ നടന്നത്. രാവിലെ എട്ടിന് എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറും സീറോമലബാർ ഫൊറോനാ പള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽനിന്നായി അഞ്ചു ടീമുകൾ മാറ്റുരച്ചു. രാവിലെ 8.30ന് ആരംഭിച്ച പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനൽ മൽസരത്തിലാണ് ഫിലഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ടീം മുൻ ചാന്പ്യ·ാരായ സീറോമലബാർ ടീമിനെ ഒരു പോയിന്റിനു പരാജയപ്പെടുത്തിയത്.
ജോഫി ജോസഫ്, അലക്സ് പയസ്, ബെൻ ജോർജ്, ജെഫി ജോസഫ്, കെവിൻ തോമസ്, റോബിൻ വർഗീസ്, ജോബിൻ മാതണ്ട, ജേസണ്‍ വർക്കി, ജോഷ് ജോർജ് എന്നിവരാണ് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഫിലഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ടീമിൽ കളിച്ചത്. ജോർജ് കാനാട്ട്, ജയിംസ് മാതണ്ട, ഡെന്നിസ് മാനാട്ട്, ജോണ്‍ തെക്കുംതല, ബാജിയോ ബോസ്, ഷോണ്‍ തോംസണ്‍, അഖിൽ വിൻസന്റ്, ജസ്റ്റിൻ മാതനസ്, ജസ്റ്റിൻ പൂവത്തിങ്കൽ, ജെറിൻ ജോണ്‍ എന്നിവരാണ് സീറോമലബാർ ടീമിൽ കളിച്ചത്.
ടൂർണമെന്റ് മെഗാസ്പോണ്സർ മേവട ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്സർ ചെയ്യുന്ന കർദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, എസ്എംസിസി കാഷ് അവാർഡും ഫാ. വിനോദ് മഠത്തിപ്പറന്പിൽ നൽകി ചാന്പ്യ·ാരായ ഫിലഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംംബ്ലി ചർച്ച് ടീമിനെ ആദരിച്ചു.
റണ്ണറാപ്പായ സീറോമലബാർ ചർച്ച് ടീമിനു ഫിലഡൽഫിയായിലെ പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ജോർജ് ഗോൾഡ്സ്റ്റെയിൻ കന്പനി മാനേജിംഗ് ഡയറക്ടർ ജോർജ് മാത്യു സിപി.എ സ്പോണ്സർ ചെയ്ത എസ്എംസിസി എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ജോർജ് മാതണ്ട നൽകി ആദരിച്ചു.
എസ്എംസിസിയുടെ മുൻകാല സജീവപ്രവർത്തകനായിരുന്ന ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാർത്ഥം എസ്എംസിസി ഏർപ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റ്റിൻ മെമ്മോറിയൽ ട്രോഫി എം. വി. പി ആയി തെരഞ്ഞെടുക്കപ്പെട്ട ജോഫി ജോസഫിനു സമ്മാനിച്ചു. ചാന്പ്യ·ാരായ ടീമിനും, റണ്ണർ അപ്പ് ടീമിëമുള്ള വ്യക്തിഗത ട്രോഫികളും, കളിയിൽ വ്യക്തിഗതമിഴിവു പുലർത്തിയവർക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.
സീറോമലബാർ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ, എസ്എംസിസി ഫിലാഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ജോർജ് വി. ജോർജ് എന്നിവ ടെ നേതൃത്വത്തിൽ എസ്എംസിസി ഭാരവാഹികളും, പാരീഷ് കൗണ്‍സിൽ അംഗങ്ങളും ഉൾപ്പെട്ട കമ്മിറ്റിയാണ് ടൂർണമെന്റ് കോർഡിനേറ്റു ചെയ്തത്. ആൻഡ്രു കന്നാടൻ ടൂർണമെന്റ് യൂത്ത് കോർഡിനേറ്ററായിരുന്നു. സ്പോർട്സ് സംഘാടകരായ എം. സി. സേവ്യർ, സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം എന്നിവർ ടൂർണമെന്റിന്റെ ലോജിസ്റ്റിക്ക്സ് നിർവഹിച്ചു. ജെയ്ബി ജോർജ്, മെർലി പാലത്തിങ്കൽ, ജോയി കരുമത്തി, ജോജോ കോട്ടൂർ, സിബിച്ചൻ മുക്കാടൻ എന്നിവരും ടൂർണമെന്റിന്റെ സഹായികളായി.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ