ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും ഇത് സംതൃപ്‌തി നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ 50 ശതമാനം രസീതുകള്‍ എണ്ണെണം.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്‌തതെന്നു കൂടുതല്‍ വ്യക്തമാകും. വോട്ടെണ്ണല്‍ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോള്‍ ചെയ്യപ്പെട്ട വോട്ടുകളും സാംപിള്‍ എന്ന തരത്തില്‍ ഒത്തുനോക്കാനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
വോട്ട് ചെയ്‌ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് രസീതില്‍ കണ്ടതെന്നു പരാതിയുണ്ടെങ്കില്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടര്‍ന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടര്‍ക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകൊമെന്നാണെങ്കില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയും. ഇത്തവണ വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റുമാരും സാക്ഷികളാകും. വോട്ട് ചെയ്‌തത് ആര്‍ക്കാണോ അതെയാളുടെ പേരില്‍ ഉള്ള രസീതാണു വിവിപാറ്റില്‍ കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാല്‍, തെറ്റായ സ്ഥാനാര്‍ഥിയുടെ പേരാണു രസീതില്‍ വരുന്നതെങ്കില്‍, പരാതി ശരിയാണെന്നു വരും.