മുംബൈ: വാട്സണ്‍ന്റെ സൂപ്പര്‍ സെഞ്ചുറിയില്‍ സണ്‍റൈസേഴ്സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐ പി എല്‍ കിരീടം. മൂന്നാം ഐപിഎല്‍ കിരീടമാണ് ചെന്നൈ ഇന്ന് സ്വന്തമാക്കിയത്.
ഹൈദരാബാദിന്റെ 178 റണ്‍സ് വിജയലക്ഷ്യം ചെന്നെെ എളുപ്പം മറികടന്നു. ചെന്നൈയ്ക്കു ഡുപ്ലസിയെ പെട്ടന്ന് നഷ്ടമായെങ്കിലും പിന്നീട് റെയ്നയും വാട്സണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സൂപ്പര്‍ ടീമിനെ കപ്പിലേക്കെത്തിച്ചത്. 57 പന്തില്‍ 11 ഫോറും എട്ടു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു വാട്സണിന്റെ ഇന്നിംഗ്സ്.
റെയ്ന വാട്സണ് കൂട്ടുകെട്ട് 117 റണ്‍സാണ് നേടിയത് . ഇതില്‍ 32 റണ്‍സ് മാത്രമായിരുന്നു റെയ്നയുടെ സംഭാവന. റെയ്ന പുറത്തായ ശേഷം അമ്ബാട്ടി റായുഡുവിനൊപ്പം വാട്സണ് കിരീടത്തിലേക്ക് കുതിച്ചു
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷമാണ് ചെന്നെെ കളിക്കാനിറങ്ങിയത്. സീസണില്‍ മൂന്നു തവണ ഇരുവരും കണ്ടുമുട്ടിയപ്പോഴും സണ്‍റൈസേഴ്സിനു തോല്‍വിയായിരുന്നു വിധി. ഫൈനലിലും അതാവര്‍ത്തിക്കുകയായിരുന്നു.