വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവുമാണ് നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇവരുടെ സമ്മര്‍ദ്ധമെന്നാണ് സൂചന. ആശയക്കുഴപ്പത്തിലായതോടെ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്.
രാഹുല്‍ വയനാട്ടിലേക്ക് വരുമെന്ന കേരള നേതാക്കളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഘടകകക്ഷികളുടെ നിലപാട്. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം.