• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സ്ത്രീ വിരുദ്ധമെന്ന്​ ഡബ്ല്യു.സി.സി

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തി​െനതി​െര രൂക്ഷവിമര്‍ശനവുമായ വനിതാ കൂട്ടായ്​മയായ ഡബ്ല്യു.സി.സി. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ അമ്മ തീരുമാനത്തെ പരസ്യമായി എതിര്‍ത്ത്​ വിമന്‍ ഇന്‍ സിനിമ കലക്​ടീവ്​ രംഗത്തു വന്നത്​.

ബലാത്​സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതി​യെന്ന്​​​ ആരോപിക്കപ്പെടുന്ന വ്യക്​തിയെയാണ്​ വിചാരണ പൂര്‍ത്തിയാക്കും മുമ്ബ്​ തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന്​ എന്ത്​​ വ്യത്യസ്​ത സാഹചര്യമാണ്​ ഇപ്പോഴുണ്ടായതെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു. എന്തിനായിരുന്നു സംഘടന ദിലീപിനെ പുറത്താക്കിയത്​. ഇത്​ അതിക്രമത്തെ അതിജീവിച്ച സംഘടനയി​െല അംഗം തന്നെയായ പെണ്‍കുട്ടിയെ അപമാനിക്കലാ​ണ്​ എന്നും ചൂണ്ടിക്കാണിക്കുന്ന ഡബ്ല്യു.സി.സി എന്നും അവര്‍ക്കൊപ്പമാണെന്നും അടിവരയിടുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െന്‍റ പൂര്‍ണരൂപം:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു...

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്ബോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്ബ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം.

 

Top