സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ അരങ്ങേറിയ സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ അരങ്ങേറിയത്. നടിക്ക് പിന്തുണ പ്രഖ്യാപിച്ച് താരങ്ങളെല്ലാം കൊച്ചിയില്‍ ഒരുമിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്ന് തന്നെ താരങ്ങള്‍ സംശയം ഉന്നയിച്ചിരുന്നു. നടിക്ക് നീതി ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് അന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് അഭിനേത്രികളുടെയും വനിതാ സിനിമാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡബ്ലുസിസി അഥവാ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. രേവതി, പത്മപ്രിയ, പാര്‍വതി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍, ബീന പോള്‍ തുടങ്ങി നിരവധി പേരാണ് ഈ സംഘടനയിലുള്ളത്.
ഇന്നസെന്റിന് പിന്നാലെയായാണ് മോഹന്‍ലാല്‍ താരസംഘടനയുടെ മുന്‍നിരയിലേക്ക് എത്തിയത്. ആ യോഗത്തിലായിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം പേരും ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു അന്ന്. അമ്മയിലേക്ക് ദിലീപ് തിരികയെത്തുകയാണെന്നറിഞ്ഞതോടെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് ഡബ്ലുസിസി അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെതിരെ നടപടിയെടുക്കുന്നതും രാജിവെച്ചവരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് തവണയാണ് കത്ത് നല്‍കിയത്. തങ്ങള്‍ നല്‍കിയ കത്തില്‍ ഇതുവരെയും കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്ന് വനിതാ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്ന് അമ്മയുടെ യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലിലൂടെ തുടര്‍ന്നുവായിക്കാം.
ദിലീപിനെതിരെ നടപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കരുതെന്നും അംഗത്വം റദ്ദാക്കണമെന്നും ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടതില്ലെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്. ജനറല്‍ ബോഡി യോഗത്തില്‍ മാത്രമേ ഇതേക്കുറിച്ച് തീരുമാനമെടുക്കാനാവൂയെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ നേരത്തെ തിലകന്‍ ചേട്ടനെ പുറത്താക്കുമ്ബോള്‍ ബൈലോയുടെ കാര്യമോ ഇത്തരത്തിലൊരു യോഗമോ ചേര്‍ന്നിരുന്നില്ലെന്ന് താരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കൃത്യമല്ലാത്ത മറുപടി
അന്നത്തെ യോഗത്തിലെ ആദ്യ 40 മിനിറ്റ് തങ്ങളെ കുറ്റപ്പെടുത്താനായിരുന്നു അവര്‍ ഉപയോഗിച്ചത്. ഇതുവരെയുള്ള യോഗങ്ങളെക്കുറിച്ചും തങ്ങള്‍ പങ്കടുക്കാതിരുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. ഓരോരുത്തരുടേയും പേര് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തലെന്ന് പാര്‍വതി പറയുന്നു. കൃത്യമായ ഒരു മറുപടിയും അവര്‍ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടിക്ക് പറയാനുള്ള കാര്യം വോയ്‌സ് മെസ്സേജിലൂടെ കേള്‍പ്പിച്ചപ്പോള്‍ മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബദ്തയായിരുന്നു അവിടെ. ഇത്രയൊക്കെയായിട്ടും ഒരു തീരുമാനത്തെക്കുറിച്ചും പറഞ്ഞിരുന്നില്ല.
രാജിക്കത്ത് തയ്യാറാക്കിയിരുന്നു
സംഘടനയുടെ യോഗം നടക്കുന്ന സമയത്ത് താന്‍ വിദേശത്തായിരുന്നുവെന്നും ഇടവേള ബാബുവിനെ വിളിച്ചാണ് താന്‍ കാര്യങ്ങള്‍ തിരക്കിയിരുന്നുവെന്നും അന്നാണ് ആ യോഗത്തെക്കുറിച്ച് പറഞ്ഞതെന്നും താരം പറയുന്നു. സംഘടനയില്‍ നിന്നും രാജി വെക്കാനായിരുന്നു താന്‍ തീരുമാനിച്ചത്. അതിനുള്ള കത്ത് തയ്യാറാക്കി വെച്ചിരുന്നതായും താരം വ്യക്തമാക്കിയിട്ടുണ്ട്. രമ്യ നമ്ബീശനും ഗീതു മോഹന്‍ദാസും ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ രാജി വെച്ചതോടെയാണ് തങ്ങള്‍ കത്ത് നല്‍കിയത്.
നടിമാര്‍ എന്ന് സംബോധന ചെയ്തു
ആ യോഗത്തില്‍ മോഹന്‍ലാല്‍ തങ്ങളെ സംബോധന ചെയ്തത് നടിമാരെന്നായിരുന്നു. എന്തുകൊണ്ട് അത്തരത്തില്‍ വിശേഷിപ്പിച്ചുവെന്നും തങ്ങള്‍ക്ക് പേരില്ലെന്നും രേവതി ചോദിക്കുന്നു. അമ്മയുടെ യോഗത്തില്‍ നിന്നും തങ്ങള്‍ക്ക് മോശം അനുഭവമാണ് ഉണ്ടായതെന്നും സംഘടനയില്‍ ഇനി വിശ്വസമില്ലെന്നും താരങ്ങള്‍ പറയുന്നു. കറുത്ത വസ്ത്രമണിഞ്ഞ് രോഷാകുലരായാണ് താരങ്ങള്‍ സംസാരിച്ചത്. അമ്മയെ വിശ്വസിച്ചുവെന്നും അതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും അവര്‍ പറയുന്നു.
ബാബുരാജിന്റെ പ്രയോഗം
അന്നത്തെ യോഗത്തില്‍ നടിയെക്കുറിച്ച് ബാബുരാജ് പറഞ്ഞത് ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു. അത് കേട്ടപ്പോള്‍ സഹിച്ചില്ലെന്നും ആള്‍ക്കാരുടെ മനോഭാവവും സമീപനവും തങ്ങളെ ഞെട്ടിച്ചുവെന്നും അവര്‍ പറയുന്നു. നടിക്കൊപ്പമെന്ന് പറഞ്ഞ് പരസ്യമായി രംഗത്തുവന്നതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു സമീപനം.
മോഹന്‍ലാലിന്റെ ഇരട്ടത്താപ്പ്
വ്യക്തിപരമായി താന്‍ നടിക്കൊപ്പമാണെന്നും ജനറല്‍ ബോഡിയിലല്ലാതെ തീരുമാനമെടുക്കാനാവില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെയാണ് മോഹന്‍ലാലിന്റെ ഇരട്ടത്താപ്പ് വ്യക്തമായത്. താരസംഘടനയുടെ നേതൃനിരയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അമ്മയുടെ വിശ്വാസയതയല്ലെന്നും ഇവര്‍ പറയുന്നു.