ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ. ഭാരദ്വോഹനത്തില്‍ ഒരു സ്വര്‍ണവും ഷൂട്ടിങ്ങില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു. ബോക്സിങ്ങില്‍ മേരി കോം സെമിഫൈനലില്‍ കടന്നതോടെ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്.
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവ്, വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭാക്കര്‍ എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു വെള്ളിയും സ്വന്തമാക്കി. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.
222 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് കഴിഞ്ഞ ഗെയിംസിലെ വെങ്കലം പൂനം സ്വര്‍ണത്തിലെത്തിച്ചത്.