ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ 21 ന് ശനിയാഴ്ച ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്‍ഡ് പാര്‍ക്കില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്.
രാവിലെ 10 മണിക്ക് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ടി 5 മണി വരെ തുടരുന്നതാണ്. പിക്‌നിക്ക് ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഗെയിമുകള്‍ക്കും, കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ലോഗോയുള്ള നൂറ് ടീഷർട്ടുകൾ ആദ്യം വരുന്ന 100 പേർക്ക് നൽകുന്നതാണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവിന്റെ തന്നെ ചുമതലയില്‍ നടത്തപ്പെടുന്ന ഈ പിക്‌നിക്കിലേക്ക് ന്യൂയോര്‍കിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കെ.ജെ. ഗ്രിഗറി, രാജ് തോമസ്,എ .വി. വർഗീസ് ,ജോണ്‍ തോമസ്,സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പിക്‌നിക്ക് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.
ഈ പിക്‌നികീന്റ് വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ആന്റോ വര്‍ക്കി ,സെക്രട്ടറി ലിജോ ജോൺ ,ട്രഷറര്‍ വിപിൻ ദിവാകരൻ , വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോൺ സി വർഗീസ്, കോർഡിനേറ്റർ ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു