• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ,പോണ്‍ സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ 27കാരിയുടെ പരാതി

ന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകള്‍  നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും യുവതി പറയുന്നു.

അശ്ലീല വെബ് സൈറ്റുകളിലെ ചിത്രങ്ങള്‍ങ്ങള്‍ക്ക് അടിമയായ തന്റെ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതായി യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമൂലം ദാമ്ബത്യ ജീവിതത്തിലെ പല കാര്യങ്ങളിലും ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും വിവാഹ ബന്ധം ഏതു നിമിഷവും തകരുമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയവും ചിലവഴിക്കുന്നത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ വേണ്ടിയാണെന്നും യുവതി കോടതിയെ അറിയിച്ചു. 

2013ല്‍ ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ കമലേഷ് വാസ്വാനി മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി പറഞ്ഞു.

 

Top