അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തു തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ല. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണ്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്നു പിന്മാറാന് അതാതു പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമര്‍ശനത്തിന് നേതാക്കള്‍ തയ്യാറാവണമെന്നും ടിക്കാറാം മീണ പറഞ്ഞു.