തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 10 ലക്ഷം രൂപയും ജോലിയും കൊടുത്താല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഒരു നിരപരാധിെയ ചവിട്ടിെക്കാന്ന കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കരുതെന്ന് നിരവധി കോടതി വിധികളുണ്ടായിട്ടും ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കുന്നത് പ്രതികെള രക്ഷിക്കാനാണ്. മുഖ്യമന്ത്രി പറയുന്നത് ശ്രീജിത്തിെന്റ അമ്മക്ക് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ്. എങ്കില്‍ പിന്നെ എന്തിനാണ് സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹൈകോടതിെയ സമീപിച്ചതെന്നും െചന്നിത്തല ചോദിച്ചു.
ഡി.ജി.പിയുടെ നിര്‍ദേശമില്ലാതെ ടൈഗര്‍ ഫോഴ്സിെന നിയമിക്കാന്‍ എസ്.പിക്ക് അധികാരമില്ല. ആ ടൈഗര്‍ ഫോഴ്സ് എങ്ങനെയാണ് ആളുമാറി ശ്രീജിത്തിനെ പിടിച്ചു െകാണ്ടു വന്നത്. ആരുെട നിര്‍ദേശ പ്രകാരമാണിത് എന്ന ചോദ്യം ഇേപ്പാഴും ദുരൂഹമായി നിലനില്‍ക്കുകയാണ്. സര്‍ക്കാറാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷിക്കാന്‍ അതുകൊണ്ടാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.