ജലന്ധര്‍: പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തില്‍ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ആന്തരികവും ബാഹ്യവുമായ മുറിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന സൂചനയാണെന്ന വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. വൈദികന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിവച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ദസൂയ സെന്റ് പോള്‍സ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്നു രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പൊലീസ് കണ്ടെടുത്തു. നിലവില്‍ മരണത്തില്‍ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പഞ്ചാബ് പൊലീസിന്റെ നിലപാട്.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി വൈദീകന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും ആശങ്കപ്പെട്ടിരുന്നതായാണു വിവരം. അതിനിടെ ജലന്ധര്‍ രൂപതയും ബിഷപ്പിനെ അനുസ്മരിച്ച് ജലന്ധര്‍ രൂപത രംഗത്തെത്തി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രത്യേക കുര്‍ബാനയും ഒപ്പീസും നടന്നു. ജലന്ധര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കര്‍മ്മങ്ങള്‍ക്ക് അഡ്‌മിനിസ്ട്രേറ്റര്‍ അഗ്‌നീലോ ഗ്രേഷ്യസ് മുഖ്യ കാര്‍മികനായിരുന്നു. വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുഖ്യസാക്ഷിയായിരുന്ന ഫാ. കുര്യാക്കോസിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ദസ്വയിലെ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ദസ്വയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തു. സഹോദരന്‍ അടക്കം അടുത്ത ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. രാത്രിയോടെ ലുധിയാന മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന മൃതദേഹം ഇന്ന് അവിടെ സൂക്ഷിക്കും. നാളെ നാട്ടിലേക്ക് കൊണ്ടുപോരും.
അതനിടെ പരിശുദ്ധന്മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നു പി.സി. ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു. ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതു ശരിയല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ഹിന്ദു സമുദായം ഒന്ന് ഉണര്‍ന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്കു വലിച്ചുകയറ്റിക്കൊണ്ടുപോയ ഐജി എസ്. ശ്രീജിത്ത് അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോര്‍ജ് തിരുവനന്തപുരത്ത് ചോദിച്ചു.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരുന്നത് അതീവ ജീവഭയത്തിലായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസില്‍ അകത്തായത് മുതല്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തും എന്നതായിരുന്ന എല്ലാ ഭീഷണികളും
ഇത്തരത്തില് ഭീഷണികള്‍ സജീവമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. രാത്രി കാലങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരു്നനു. ആകെ ഭയത്തില്‍ ജീലവിതം മുന്നോട്ട പോയപ്പോഴും പൊലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആരോടും സ്വകാര്യ സംഭാഷണത്തില്‍ പോലും ഈ കേസിനെ കുറിച്ച് സംസാരിക്കനും അദ്ദേഹം തയ്യാറായിരുന്നില്ല.
ജലന്ധറിന് സമീപം ജസ്വായിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു.