• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി; 9.14 ലക്ഷത്തിന്റെ കോണ്യാക്ക് ലോകത്തിലെ ഏറ്റവും പഴക്കമുള്ളത്

ലണ്ടന്‍: ഒടുവില്‍ ആ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ അല്ല ഇന്ത്യക്കാരി സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് ഇനി മുതല്‍ ഇന്ത്യക്കാരിയായ രഞ്ജിത ദത്ത് മക്‌ഗ്രൊവാര്‍ട്ടിക്കായി.

9.14 ലക്ഷം രൂപ വില വരുന്ന കോണ്യാക്കാണ് രഞ്ജിത കഴിച്ചത്. ലണ്ടനിലെ ഹൈഡ് കെസിങ്ടന്‍ ബാറില്‍ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള കോണ്യാക്കാണ് ഇത്.

ജീവിതം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനും അതിരുകള്‍ ഭേദിക്കുന്നതിനുമാണ് എന്നായിരുന്നു മദ്യം രുചിക്കുന്നതിനിടെ രഞ്ജിത അഭിപ്രായപ്പെട്ടത്.

ട്രിനിറ്റി നാചുറല്‍ ഗ്യാസ് കമ്ബനിയുടെ സ്ഥാപകയും ഡയറക്ടറുമാണു രഞ്ജിത. 2016ല്‍ ഹോങ്കോങ്ങിലെ ബാറില്‍ വിറ്റ 6.46 ലക്ഷം രൂപയുടെ മദ്യമായിരുന്നു മുന്‍ റെക്കോര്‍ഡ്. 1858ല്‍ നിര്‍മ്മിച്ച മദ്യം 2004ലാണു കണ്ടെത്തുന്നത്.

 

 

 

 

 

Top