കൊച്ചി: ഓടിക്കൊണ്ടിരുന്ന ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ ആലപ്പുഴ തിരുവമ്പാടി കടവത്തുശ്ശേരി വീട്ടില്‍ റോസ്മേരി നീന(30)യുടെ മൃതദേഹം കണ്ടെത്തി. കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപത്തുനിന്ന് ഇന്നു രാവിലെ 10 മണിയോടെയാണ് മൃതദേഹം ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി, അരൂര്‍ - കുമ്പളം പാലത്തിനു മുകളിലെത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് കായലിലേക്ക് ചാടിയത്. ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. ബാഗ് ട്രെയിനില്‍ വെച്ചാണ് കായലിലേക്ക് ചാടിയത്.
കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.