ശ്രീകുമാർ ഉണ്ണിത്താൻ
ശബരിമലയിൽ സ്ത്രീകളെ കയറ്റണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതിയും, കേരളാ ഗവൺമെന്റും , കേരളത്തിലെ ജനങ്ങളും തമ്മിൽ കുറച്ച് ദിവസമായി ഒരു വാദ പ്രതിവാദം തന്നെ നടന്നുകൊണ്ടിരിക്കുന്നു.
സ്ത്രികൾക്ക് പ്രേവേശനം ഇല്ലാ എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ആചാരങ്ങളിലോ അനുഷ്‌ടാനങ്ങളിലോ സ്ത്രികളെ പങ്കെടുപ്പിക്കരുതന്നും ആരും പറയുന്നില്ല. അവർ ഞങ്ങളുടെ അമ്മയും, പെങ്ങളും, ഭാര്യയും,മകളുമെക്കെയാണ് എന്നകാര്യം ആരും മറക്കരുത്. പക്ഷേ ശബരിമല ക്ഷേത്രത്തിന് മറ്റു ക്ഷേത്രങ്ങൾക്കു ഇല്ലാത്ത ചില പ്രേത്യേകതകൾ ഉണ്ട്.
പശ്‌ചിമഘട്ടത്തിലെ സഹ്യാദ്രിസാനുക്കളില്‍ സ്‌ഥിതി ചെയ്യുന്ന ഇതിഹാസങ്ങള്‍ മയങ്ങുന്ന ശബരിമലയില്‍ ഭഗവാന്റെ പുണ്യദര്‍ശനത്തിനായി പതിനെട്ടാംപടി കയറി അയ്യപ്പഭക്‌തന്മാര്‍ ശരണം വിളിയോടെ പോകുന്നത് മണ്‌ഡലകാലത്തെ ഒരു കാഴ്ചയാണ് . വൃശ്ചികമാസം ഒന്നാം തിയ്യതി പിറക്കുന്നതോടെ മണ്‌ഡലകാലം ആരംഭിക്കുകയായി.അയ്യപ്പന്റെ പൂങ്കാവനം എന്ന പേരിലറിയപ്പെടുന്ന അമ്പലപരിസരങ്ങളിലെ കാനന ശാന്തതയില്‍ തീര്‍ത്ഥാകരുടെ ശരണം വിളികൊണ്ട് ഭക്‌തി നിറഞ്ഞ് കവിയുന്നു.ശബരിമല സന്ദര്‍ശിക്കുന്ന ഭക്‌തന്മാര്‍ക്ക് കഠിനമായ വൃതാനുഷ്‌ഠാനം നിര്‍ബന്ധമാണ്.
സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം.
വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം.41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.
ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.സന്നിധാനത്തിലേക്കുള്ള ഓരോ ചുവടിലും ശരണം വിളിക്കുന്ന തീര്‍ത്ഥാടകര്‍ അന്യോന്യം
സംബോധന ചെയ്യുന്നത് "സ്വാമി" എന്നാണ്. അവരില്‍ ആരും അപരിചിതരല്ല.എല്ലാവരും ഈശ്വരന്റെ പ്രതിരൂപങ്ങല്‍. ഭഗവാനും ഭക്‌തനുമിടയില്‍ ഭേദങ്ങളില്ലാതാകുന്ന അദൈ്വതമാണത്രെ ശബരിമല തീര്‍ത്ഥാടനത്തിന്റെ സാരാംശം.അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല.
അതായത് ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല എന്നും
അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ് എന്നും ഈ തീര്‍ത്ഥാടനം നമ്മെ പഠിപ്പിക്കുന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടികള്‍ ചവുട്ടി കയറുന്ന ഭക്‌തര്‍ ശ്രീകോവിലിന്റെ മുകളില്‍ എഴുതിയിരിക്കുന്ന `അതു നീയ്യാകുന്നു' എന്നര്‍ത്ഥമുള്ള `തത്വമസി''എന്ന വേദവാക്യമാണു കാണുന്നത്.നീ ആരേ അന്വേഷിക്കുന്നുവോ അത് നീയാണ്. ആ ശക്‌തി നിന്നില്‍ തന്നെ സ്‌ഥിതി ചെയ്യുന്നുവെന്നും ഈ സന്ദേശത്തിനു അര്‍ഥം കല്‍പ്പിക്കാം. ഭാരതീയ തത്വദര്‍ശനങ്ങള്‍ സാധാരണക്കാരനു മനസ്സിലാക്കാന്‍ പ്രയാസമാണ്. പലരും അവര വര്‍ക്ക് മനസ്സിലായത് പോലെ അതിനെ വ്യാഖാനിക്കുന്നത്‌കൊണ്ടാണ് നാനാര്‍ഥങ്ങള്‍ വന്നുചേരുന്നത്.
തത്ത്വമസി എന്ന തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല.
ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ.അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ ഒന്നുമല്ല മറിച്ചു 41 ദിവസത്തെ വൃതം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്.
പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്. കലാകാലങ്ങൾ ആയി നാം ഈ പാത പിൻതുടർന്ന് പോരുന്നു. ഇതിനെ സ്ത്രീകളുടെ കുറവായി
തെറ്റിദ്ധരിക്കരുത്. അതുകൊണ്ടു പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് മാത്രമാണ് പ്രേവേശനം ഇല്ലാത്തത്. ഇതിനെ സ്ത്രികൾക്ക് പ്രേവേശനം ഇല്ലാ എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നത് പോലെയാണ്. ശബരിമല അല്ലാതു വളരെ അധികം ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട് അവിടെയെല്ലാം സ്ത്രികൾക്ക് പ്രേവേശനം ഉണ്ട്.
ശബരിമല ക്ഷേത്രം ജാതിമത ഭേദമെന്യെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു.സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും പാഠമാണു് അയ്യപ്പന്‍ പഠിപ്പിക്കുന്നത്. സമാധാനവും, സന്തോഷവും, ജീവിതത്തിലുണ്ടാകുവാന്‍ സത്യവും, വിശ്വാസവും ഭക്‌തിയും, അറിവും ആവശ്യമാണെന്നു ശബരിമല തീര്‍ത്ഥാടകര്‍ മനസ്സിലാക്കുന്നു. അറിവില്ലായ്‌മയും, തെറ്റായ അറിവും മനുഷ്യരുടെ ശാപമാണ്. അറിവില്ലായ്‌മ സംശയങ്ങളെ ഉണ്ടാക്കുന്നു. അതുതന്നെയാണ് ശബരിമലയിൽ സ്ത്രീകളെ കയറ്റണമോ വേണ്ടയോ എന്ന തർക്കത്തിന് കാരണവും.