സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതാദിനമായ മാര്‍ച്ച് എട്ടിന് പരമാവധി സ്റ്റേഷനുകളില്‍ വനിതാ എസ്.ഐ.മാര്‍ക്ക് എസ്.എച്ച്.ഒ.മാരായി ചുമതല നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദേശിച്ചു.
വനിതാദിനത്തില്‍ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ ഉദ്യോഗസ്ഥരായിരിക്കും. അതത് ജില്ലകളിലെ വനിതാ ഇന്‍സ്പെക്ടര്‍മാരെയും വനിതാ സബ് ഇന്‍സ്പെക്ടര്‍മാരെയും വനിതാ ദിനത്തില്‍ സ്റ്റേഷന് ചുമതലയ്ക്കായി പുനര്‍വിന്യസിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.