ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഉത്തരകൊറിയന്‍ എതിരാളിയെ ഇടിച്ചിട്ട് ഇന്ത്യയുടെ മേരി കോം ഫൈനലില്‍. സെമിയില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഇടിച്ചിട്ടത്. 48 കിലോഗ്രാം വിഭാഗത്തില്‍ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കായിരുന്നു മേരി കോമിന്റെ വിജയം. സ്കോര്‍: 5-0.
ലോകചാമ്ബ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണമെഡല്‍ ഇതുവരെ മേരികോം നേടിയിട്ടുണ്ട്. ഈ റിക്കാര്‍ഡില്‍ അയര്‍ലന്‍ഡ് താരം കാറ്റി ടെയ്ലര്ക്കൊപ്പമാണ് ഇന്ത്യന്‍ താരം. ഇനി ഒരു സ്വര്‍ണം കൂടി നേടിയാല്‍ മേരി കോമിന്റെ അക്കൗണ്ടില്‍ ആറു സ്വര്‍ണമാകും.
2001-ല്‍ വനിതാ ലോക ചാമ്ബ്യന്‍ഷിപ്പ് തുടങ്ങിയപ്പോള്‍ മേരികോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വര്‍ണം നേടി.