• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നഗരങ്ങളെ നിശ്ചലമാക്കി നാമജപ മന്ത്രം; ശബരിമല വിഷയത്തില്‍ തെരുവിലിറങ്ങിയത് 17 സംഘടനകള്‍...

vaikom: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരായി കേരളത്തിലെങ്ങും പ്രതിഷേധം. സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നാമജപ ഘോഷയാത്ര നടന്നു. പതിനായിരക്കണക്കിന് സ്ത്രീകളാണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തത്. ചങ്ങനാശേരിയില്‍ എന്‍എസ്‌എസും എസ്‌എന്‍ഡിപിയും അടക്കം പതിനേഴ് സംഘടനകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.

ചങ്ങനാശേരിയില്‍ മൂന്നരയ്ക്ക് തുടങ്ങിയ നാമജപ ഘോഷയാത്രയ്ക്ക് മുകളില്‍ ശ്രീകൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ട് പറന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആവേശം അണപൊട്ടി ഒഴുകുകയായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചങ്ങനാശേരി വേഴക്കാട്ട് അമ്ബലത്തിന് മുന്നില്‍നിന്ന് പെരുന്ന ജംക്ഷന്‍വരെയാണ് നാമജപയാത്ര സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗവും തന്ത്രിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

വിധി ശബരിമല ക്ഷേത്രത്തിന്റെ നാശത്തിന്...

സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തിന്റെ നാശത്തിനാണ്. ചൈതന്യം നഷ്ടപ്പെടുത്തും. ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ചോദിച്ചു. എടപ്പാള്‍ കുളങ്കര ക്ഷേത്ര പരിസരത്തുനിന്നു തുടങ്ങിയ യാത്ര എടപ്പാള്‍ ടൗണ്‍ ചുറ്റി പട്ടാമ്ബി റോഡില്‍ സമാപിച്ചു. ശബരിമല ധര്‍മസംരക്ഷണ സമിതിയാണ് പൊന്നാനി താലൂക്കിലെ മുഴുവന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തികൊണ്ട് ജാഥ നയിച്ചത്.

പ്രതിഷേധ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം

അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരായി നടക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഭൂഅധികാര സംരക്ഷണ സമിതിയുടെ ആഹ്വാനം. നാളുകളായി ആചാരങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീ ജനങ്ങള്‍ക്ക് സമത്വവും നീതിയും ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്വമാണ് സുപ്രീംകോടതി ഇപ്പോള്‍ എടുത്ത് പറഞ്ഞത്. എന്നാല്‍ അതിനെതിരെ ആചാര സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമം

രാജ്യത്തെ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന സമത്വ സിദ്ധാന്തത്തെ അടിവരയിടുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്. എന്നാല്‍ ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കാനും ഹിന്ദ്വത്വ രാഷ്ട്രീയത്തെ സ്ഥാപിക്കാനും ഭക്തജനങ്ങളുടെ പേരില്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് ആദിവാസികളും ദളിതരും പിന്നോക്കക്കാരും പിന്‍വാങ്ങേണ്ടതാണെന്നും ഭൂഅധികാര സംരക്ഷണ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

 

അനീതിയാണ് റദ്ദ് ചെയ്തത്

പ്രതിഷേധങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്ബോള്‍ , സ്ത്രീകളുടെ മുന്‍കൈയ്യിലാണ് വലിയ നാമജപ ഘോഷയാത്രകള്‍ നടക്കുന്നത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഈ ആള്‍ക്കൂട്ടം ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ആചാര അനുഷ്ഠാനത്തിന്റെ പേരിലുള്ള ഒരു അനീതിയെയാണ് കോടതി റദ്ദ് ചെയ്തത് എന്നിരിക്കെ ആ അനീതി തിരിച്ചു വരണമെന്ന് പറയുന്ന ഒരു ആള്‍ക്കൂട്ടത്തെയാണ് നമ്മള്‍ കാണുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കന്നു.

ഏകീകൃത ഹിന്ദുത്വ നിര്‍മ്മിതി

ശ്രീനാരായണ ഗുരുവും, മഹാത്മ അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും സഹോദരനയ്യപ്പനും ഉള്‍പ്പടെയുള്ള നിരവധി നവോന്ഥാന നായകര്‍ കേരളത്തിലെ ആചാര അനുഷ്ടാനങ്ങള്‍ പരിഷകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നവരാണ്. ആയൊരു നവോന്ഥാന പാരമ്ബര്യത്തെ ഏറ്റെടുക്കുന്നതിനു പകരം സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിക്കൊണ്ട് ഹിന്ദുത്വ ശക്തികള്‍ അവരുടെ രാഷ്ട്രീയ താല്പര്യത്തിനും ഏകീകൃത ഹിന്ദുത്വ നിര്‍മ്മിതിയ്ക്കും വേണ്ടി നടത്തുന്ന ഈ നീക്കത്തില്‍ നിന്ന് ആദിവാസികളും ദളിതരും പിന്നോക്കക്കാരും പിന്‍വാങ്ങേണ്ടതാണ്. കാരണം ഹിന്ദു സമൂഹത്തിനുള്ളില്‍ ഒരുകാലത്തും നീതി കിട്ടാത്ത ഒരു ജനസമൂഹമാണ് ആദിവാസികളും ദലിതരും പിന്നോക്കക്കാരും. ചരിത്രപരമായി നൂറ്റാണ്ടുകളോളം ഈ ജനതയെ അടിച്ചമര്‍ത്തിയ ബ്രാഹ്മണ്യം എന്നൊരു സിദ്ധാന്തത്തിനു വേണ്ടിയുള്ള മുറവിളിയാണ് ഇതെന്ന് തിരിച്ചറിഞ്ഞുകൊണ്ടും ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് എന്നത് തിരിച്ചറിഞ്ഞുകൊണ്ടും കേരളത്തിലെ ആദിവാസികളും ദലിതരും പിന്നോക്കക്കാരും അവരുടെ സംഘടനകളും പിന്‍വാങ്ങേണ്ടതാണെന്നും പ്രസ്താവനയില്‍ ചഭൂണ്ടിക്കാട്ടുന്നു.

Top