ഒരു ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീനേജ് താരമായി എമ്ബപ്പെ. ഇന്ന് ക്രൊയേഷ്യക്കെതിരെ നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് എമ്ബാപ്പെയെ പെലെയ്ക്ക് ഒപ്പന് എത്തിച്ചത്. 1958ല്‍ പെലെ 17 വയസ്സില്‍ ഇരിക്കുമ്ബോള്‍ നേടിയ ഗോളായിരുന്നു ഇതുവരെ ഫൈനലില്‍ പിറന്ന ഒരേയൊരു ടീനേജ് ഗോള്‍. 19 വയസ്സ് മാത്രമെ എമ്ബപ്പെയ്ക്ക് ഉള്ളൂ.
ഈ ലോകകപ്പില്‍ എമ്ബപ്പെ നേടുന്ന നാലാം ഗോള്‍ കൂടിയായി ഇത്. ലോകകപ്പില്‍ ഇതിന് മുമ്ബ് നാലോ അതില്‍ കൂടുതലോ ഗോള്‍ നേടിയ ടീനേജ് താരമായും പെലെ മാത്രമെ ഉള്ളൂ. പെലെ 1958ല്‍ ആറു ഗോളുകള്‍ നേടിയിരുന്നു.