സമാര > ലോകകപ്പ് ഫുട്‌ബോളിന്റെ മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് മുന്നില്‍.കളിയുടെ രണ്ടാം പകുതിയില്‍ രണ്ടിന് ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടു നില്‍ക്കുകയാണ്.
മത്സരത്തിന്റെ 30 മിനുട്ടില്‍ ആണ് ഇംഗ്ലണ്ട് ഗോള്‍ നേടിയത്. ആഷ്‌ലി യങ് ഉയര്‍ത്തിവിട്ട പന്തില്‍ പ്രതിരോധതാരം ഹാരി മഗ്വിര്‍ ഹെഡ് ചെയ്ത് ഗോള്‍ നേടുകയായിരുന്നു. രണ്ടാം ഗോള്‍ കളിയുടെ 58ാം മിനുട്ടിലാണ് പിറന്നത്. ജെസ്സെ ലിന്‍ഗാര്‍ഡ് ഉയര്‍ത്തിവിട്ട പന്തില്‍ ഡെലെ അലി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു
ഇന്ന് സ്വീഡനെതിരെ ജയം സ്വന്തമാക്കിയാല്‍ 1990നുശേഷം ആദ്യമായി ഇംഗ്ലണ്ടിന് സെമിയില്‍ കടക്കാം. അരനൂറ്റാണ്ടായി താലോലിക്കുന്ന കിരീടമെന്ന സ്വപ്നത്തെ ഉണര്‍ത്താം. എന്നാല്‍ സ്വീഡനും അത്രക്ക് മോശമല്ല. വലിയ ചരിത്രം പേറുന്നവരാണവര്‍. 1958ല്‍ ഫൈനലില്‍ കടന്ന സംഘമാണ്. 1994ല്‍ മൂന്നാംസ്ഥാനക്കാരായി. അതിനുശേഷം അപൂര്‍വമായാണ് സ്വീഡന്‍ ലോകകപ്പിന് എത്തിയതുതന്നെ. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും അവര്‍ വിജയിക്കാന്‍ ശ്രമിക്കും.