ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന നമ്പര്‍ പ്ലേറ്റ് വില്‍പനയ്ക്ക്. താത്പര്യമുള്ളവര്‍ക്ക് വാങ്ങാം. വില 132 കോടി! കേട്ടത് ശരിയാണ്. F1 നമ്പര്‍ പ്ലേറ്റിനാണ് കാര്‍ ലോകത്ത് ഏറ്റവുമധികം മൂല്യം. പേരിലുള്ള ഫോര്‍മുല വണ്‍ ബന്ധമാണ് F1നമ്പറിന് ഇത്രയേറെ പ്രചാരം ലഭിക്കാന്‍ കാരണം.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ F1 നമ്പര്‍ പ്ലേറ്റിനെ ലോകം കണ്ടത് മെര്‍സിഡീസ്-മക്‌ലാരന്‍ എസ്എല്‍ആറിലും, റേഞ്ചര്‍ റോവര്‍ ഓട്ടോബയോഗ്രഫിയിലും, ബുഗാട്ടി വെയ്‌റോണിലും മാത്രം.
എന്നാല്‍ ഇപ്പോള്‍ തന്റെ ഉടമസ്ഥതയിലുള്ള അത്യപൂര്‍വ F1 നമ്പര്‍ പ്ലേറ്റിനെ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ് ഖാന്‍ ഡിസൈന്‍ ഉടമ അഫ്‌സല്‍ ഖാന്‍. വാഹന മോഡിഫിക്കേഷന്‍ രംഗത്ത് ലോകപ്രശസ്തമാണ് ഇംഗ്ലണ്ട് ആസ്ഥാനമായ ഖാന്‍ ഡിസൈന്‍ കമ്പനി.
14,412,093.99 ബ്രിട്ടീഷ് പൗണ്ടാണ് F1 നമ്പര്‍ പ്ലേറ്റിന് നിശ്ചയിച്ചിരിക്കുന്ന വില. 2008 ല്‍ നാലു കോടി രൂപയ്ക്കാണ് F1 നമ്പര്‍ പ്ലേറ്റിനെ എസെക്‌സ് സിറ്റി കൗണ്‍സിലില്‍ നിന്നും അഫ്‌സല്‍ ഖാന്‍ സ്വന്തമാക്കിയത്.
1904 മുതല്‍ 2008 വരെ F1 നമ്പര്‍ പ്ലേറ്റിന്റെ അവകാശം എസെക്‌സ് സിറ്റി കൗണ്‍സിലിനായിരുന്നു. കാറുകളില്‍ ഇഷ്ടാനുസരണമുള്ള രജിസ്‌ട്രേഷന്‍ പ്ലേറ്റ് നേടാന്‍ പൗരന്മാര്‍ക്ക് ബ്രിട്ടണില്‍ അനുവാദമുണ്ട്.
അതുകൊണ്ടു തന്നെ രജിസ്‌ട്രേഷന്‍ നമ്പറില്‍ വലിയ തുക മുടക്കി പേരുകള്‍ കൂട്ടി കൂട്ടിച്ചേര്‍ക്കുന്ന പ്രവണത ബ്രിട്ടണില്‍ ശക്തമാണ്. വില്‍പനയോട് കൂടി ലോകത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി F1 അറിയപ്പെടും.
ദുബായില്‍ വില്‍ക്കപ്പെട്ട D5 ആണ് നിലവിലെ ഏറ്റവും വിലമതിക്കുന്ന നമ്പര്‍. 67 കോടി രൂപ മുടക്കിയ ബല്‍വീന്തര്‍ സഹാനി എന്ന ഇന്ത്യക്കാരനാണ് D5 നമ്പര്‍ പ്ലേറ്റിന് അവകാശി.
2008 ല്‍ 66 കോടി രൂപയ്ക്ക് വിറ്റ അബുദാബി 1 നമ്പര്‍ പ്ലേറ്റാണ് പട്ടികയില്‍ രണ്ടാമത്. ഇന്ത്യയില്‍ ഇഷ്ടാനുസരണമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ലഭ്യമല്ല. എന്നാല്‍ താത്പര്യമുള്ളവര്‍ക്ക് ആര്‍ടിഒയില്‍ നിന്നും പ്രത്യേക രജിസ്‌ട്രേഷന്‍ നമ്പറുകളെ വാഹനങ്ങളില്‍ നേടാം.
5,000 മുതല്‍ 50,000 രൂപ വരെയാണ് ഇരുചക്രവാഹനങ്ങളില്‍ പ്രത്യേക നമ്പര്‍ പ്ലേറ്റ് നേടാനുള്ള നിരക്ക്. എന്നാല്‍ നാലുചക്ര വാഹനങ്ങളില്‍ 15,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇതിനുള്ള നിരക്ക്.