കൊല്‍ക്കത്ത: ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീമുകള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്കി സണ്‍റൈസസ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയുടെ ഇടിവെട്ട് ബാറ്റിങ്ങ്. ജെ.സി.മുഖര്‍ജി ട്രോഫിയില്‍ 20 പന്തില്‍ സെഞ്ചുറി നേടിയാണ് സാഹ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ബി.എന്‍.ആര് റിക്രിയേഷന്‍ ക്ലബ്ബിനെതിരേ മോഹന്‍ ബഗാന് വേണ്ടിയാണ് സാഹ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 14 സിക്സറുകളും നാലു ഫോറുകളുമടക്കം 20 പന്തില്‍ നിന്ന് 102 റണ്‍സാണ് സാഹ അടിച്ചെടുത്തത്.