പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടിട്ട് മൂന്ന് മാസമായിട്ടും ഔദ്യോഗിക വസതി ഒഴിയാത്ത മുന്‍ എംപിമാരെ പുറത്താക്കാന്‍ നടപടി. ഇവര്‍ക്ക് ഒരാഴ്‌ച കൂടിയേ അനുവദിക്കൂവെന്ന് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി അധ്യക്ഷന്‍ സി. ആര്‍. പാട്ടീല്‍ പറഞ്ഞു.
വൈദ്യുതി, ജല, പാചകവാതക കണക്‌ഷനുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ വിഛേദിക്കാനും തീരുമാനിച്ചു. ഇരുനൂറിലേറെ മുന്‍ എംപിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞിട്ടില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോക്‌സഭ പിരിച്ചുവിട്ട് ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാണു നിയമം.
ബംഗ്ലാവുകള്‍ ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ പുതിയ എംപിമാര്‍ക്ക് വെസ്‌റ്റേണ്‍ കോര്‍ട്ടിലും ഗെസ്റ്റ് ഹൗസുകളിലും താല്‍ക്കാലിക താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.