ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചു. രാവിലെ ഒന്പത് മണിയ്ക്കാണ് സത്യപ്രതിജ്ഞ. പത്തംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. പതിനഞ്ച് ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വിധൗന്‍ സൗധയിലെ പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തും. സത്യപ്രതിജ്ഞാ ചടങ്ങും കോണ്‍ഗ്രസ് ബഹിഷ്കരിക്കും.
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ മാറ്റിവയ്‌ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. യെദിയൂരപ്പയ്‌ക്ക് എം.എല്‍.എമാര്‍ പിന്തുണ നല്‍കുന്ന കത്ത് വെള്ളിയാഴ്ച രാവിലെ 10.30നകം ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കേസില്‍ വീണ്ടും വാദം തുടരും.
1. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ല
2. ഗവര്‍ണ്ണറുടെ നടപടി തടയുന്നില്ല
3. കേസ് വെള്ളിയാഴ്ച 10.30-ന് കേള്‍ക്കും
4. സത്യപ്രതിജ്ഞ കോടതിയുടെ തീര്‍ പ്പിനു വിധേയമായിരിക്കും
5. യെഡിയുരപ്പ ഗവര്‍ണ്ണര്‍ക്കു നല്‍കിയ കത്ത് ഹാജരാക്കണം
6. എങ്ങിനെയാണ് ഭൂരിപക്ഷ ത്തിനുള്ള അംഗസംഖ്യ എന്നത് കത്തില്‍ നിന്നേ അറിയാന്‍ കഴിയൂ
7. 15 ദിവസത്തെ സമയം എന്നതില്‍ ഇപ്പോള്‍ ഇടപെടുന്നില്ല