വൈഎംസിഎ മുന്‍ ദേശീയ പ്രസിഡന്റ് തയ്യില്‍ കണ്ടത്തില്‍ കെ. ജോണ്‍ ചെറിയാന് (75) അന്തരിച്ചു. വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ചെറിയാന് ഏഷ്യ ആന്‍ഡ് പസിഫിക് അലയന്‍സ് ഓഫ് വൈഎംസിഎ (എപിഎവൈ)യുടെ ട്രഷറര്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.
എപിഎവൈയുടെ സമാധാനം, ലോക പൗരത്വം, സാമൂഹിക പുനര്‍നിര്‍മാണം എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥിരം സമിതിയുടെ അധ്യക്ഷനായിരുന്നു. യുവജന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എപിഎവൈ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായിരുന്നു. എംആര്‍എഫ് സീനിയര്‍ പര്‍ച്ചേസ് മാനേജറായും സേവനമനുഷ്ഠിച്ചു.
ഭാര്യ: സാറാക്കുട്ടി (ചെറായി മഴുവഞ്ചേരി പറമ്പത്ത് കുടുംബാംഗം) മക്കള്‍: റെബേക്ക, ചെറിയാന് ജോണ്‍ (ആമസോണ്‍, ബെംഗളുരു). മരുമക്കള്‍: തോമസ് മാത്യു ഇലഞ്ഞിക്കല്‍ (ക്യാപ്മിനി, ഹൈദരാബാദ്), മറിയ മാത്യു (പൊട്ടന്‍കുളം കുടുംബാംഗം).